02:04pm 25 October 2026
NEWS
ഒരു തരത്തിലുള്ള ആണവ ഭീഷണിയും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
12/05/2025  08:37 PM IST
nila
ഒരു തരത്തിലുള്ള ആണവ ഭീഷണിയും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഒരു തരത്തിലുള്ള ആണവ ഭീഷണിയും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇന്ത്യയ്‌ക്കെതിരെ ഒരു ആക്രമണം ഉണ്ടായപ്പോൾ ഞങ്ങൾ ഉചിതമായ മറുപടി നൽകിയെന്ന് മോദി പറഞ്ഞു. കൂടുതൽ ഭീകരാക്രമണം ഉണ്ടായാൽ വീണ്ടും മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 ഏപ്രിൽ 22 ന് പഹൽഗാമിൽ ഭീകരർ കാണിച്ച ക്രൂരത രാജ്യത്തെയും ലോകത്തെയും പിടിച്ചുകുലുക്കിയതാണെന്നും മോദി ചൂണ്ടിക്കാട്ടി. ആഘോഷത്തോടെ അവിടെയെത്തിയ നിരപരാധികളെ അവരുടെ മതം ചോദിച്ചാണ് കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് കൊലപ്പെടുത്തിയത്. ഭീകരരെ തുടച്ചുനീക്കാൻ ഇന്ത്യൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. നമ്മുടെ നാട്ടിലെ അമ്മമാരുടെയും പെൺമക്കളുടെയും നെറ്റിയിൽ നിന്ന് സിന്ദൂരം മായ്ച്ചാൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ എല്ലാ ഭീകരർക്കും മനസ്സിലായെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img